vennal-bank

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിൽ സഹായഹസ്തം വായ്പാപദ്ധതി ആരംഭിച്ചു. അംഗങ്ങളായ ചെറു സംരംഭകർക്കും മറ്റുമായി 20,000 രൂപ വരെ വായ്പ നൽകി 15 മാസങ്ങൾ കൊണ്ട് തിരിച്ചടക്കും വിധം നൽകുന്നതാണ് സഹായഹസ്തം. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് വഴിയോര കച്ചവടക്കാരിയായ വെണ്ണല താണിപ്പറമ്പിൽ ഷീല ബാബുവിന് ആദ്യ വായ്പ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്‌. മോഹൻ ദാസ്, ഇ.പി. സുരേഷ്, വിനീത സക്‌സേന, ടി.എസ്. ഹരി,എം.ബി. ആദർശ്, സി.എം. സുനിത എന്നിവർ സംസാരിച്ചു.