tlc-mvpa
മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ജീവനക്കാരി എസ്.ആർ. സീതാദേവിക്ക് കൗൺസിലിന്റെ ഉപഹാരം പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർ ചേർന്ന് നൽകുന്നു.

മൂവാറ്റുപുഴ: സർവീസിൽ നിന്ന് വിരമിച്ച താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് ജീവനക്കാരി എസ്.ആർ. സീതാദേവിക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന കൗൺസിൽ മെമ്പർ ജോസ് കരിമ്പന യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ. ഉണ്ണി, താലൂക്ക് വൈസ് പ്രസിഡന്റ് പി. അർജ്ജുനൻ, പി.കെ. വിജയൻ, പി.ബി. സിന്ധു, സി.ടി. ഉലഹന്നാൻ, ബി.എൻ. ബിജു, ആർ. രാജീവ്, ജയ്സൺ കക്കാട്, സുജിത് റാക്കാട് , രമണൻ കരിങ്കൽചിറ, സാലി പീറ്റർ, ബിനി മുരളീധരൻ എന്നിവർ പങ്കെടുത്തു. ലൈബ്രറി കൗൺസിലിന്റെ ഉപഹാരം പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ നൽകി. ലൈബ്രേറിയൻ യൂണിയന്റെ ഉപഹാരം പ്രസിഡന്റ് സാലി പീറ്റർ, സെക്രട്ടറി ജയ്സൺ എന്നിവർ നൽകി.