y

തൃപ്പൂണിത്തുറ: സ്കൂട്ടറിൽ എത്തി രണ്ട് മാലിന്യക്കിറ്റുകൾ റോഡരികിലേക്ക് വലിച്ചെറിഞ്ഞയാൾക്ക് 10,000 രൂപ പിഴ ചുമത്തി. എരൂർ പോട്ടയിൽ ടെമ്പിൾ റോഡ് എംഷോർ അപ്പാർട്ട്മെന്റിൽ ആർ.സി. ശ്രീകുമാർ എന്നയാൾക്കെതിരെയാണ് തൃപ്പൂണിത്തുറ നഗരസഭാധികൃതർ നടപടി സ്വീകരിച്ചത്. സി.സി ടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞതെന്ന് നഗരസഭാ ഹെൽത്ത് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി അറിയിച്ചു. മാലിന്യ നിർമ്മാർജനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടും സഹകരിക്കാത്ത ഇവരെപ്പോലെയുള്ളവരെ പിടികൂടാൻ നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിച്ചു വരുന്നതായി ബെന്നി പറഞ്ഞു. സിറ്റി പൊലീസുമായി സഹകരിച്ച് സ്ഥാപിക്കുന്ന 22 എണ്ണത്തിൽ 11എണ്ണം എ.ഐ ക്യാമറകളാണ്.