sivasena

കൊച്ചി: വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പ്രത്യേകം പിന്തുണയില്ലെന്ന് ശിവസേന കേരള രാജ്യ പ്രമുഖ് എം.എസ് ഭുവനചന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ ശിവസേന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുമായി ചർച്ചകൾ നടന്നെങ്കിലും ഞങ്ങളുടെ ആശയങ്ങൾ കണക്കില്ലെടുത്തില്ലെന്നതിനാലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സുമി സനൽ, കെ.ജി. സന്തോഷ്‌കുമാർ, ജെ.കെ. പ്രസാദ്, കെ.വൈ. കുഞ്ഞുമോൻ, പി.ആർ. ശിവൻ എന്നിവർ സംസാരിച്ചു.