കൊച്ചി: ജപ്പാനിലെ ഓകിനോവ ദ്വീപുനിവാസികളുടെ ആയുർദൈ‌ർഘ്യത്തിന്റെ രഹസ്യമായ തനത്

വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഒയിഷി 24 ഭക്ഷ്യമേള കൊച്ചിയിലും. പാലാരിവട്ടം ബൈപ്പാസിലെ കഫേ ഡി ബാങ്കോക്ക് റെസ്‌റ്റോറന്റിൽ ഏപ്രിൽ 1 മുതൽ 30 വരെയാണ് ഭക്ഷ്യമേള. മാസ്റ്റർ ഷെഫ് കുആൻ ലായി നേതൃത്വം നൽകും. ബ്ലൂസോൺ ഡയറ്റിന്റെ പ്രത്യേകതകൾ മനസിലാക്കാനും ഭക്ഷ്യമേളയിലൂടെ സാധിക്കും. മലേഷ്യൻ വിഭവങ്ങൾക്ക് പുറമേ, ലോക സഞ്ചാരത്തിനിടെ ആസ്വദിച്ച മറ്റു ഓറിയന്റൽ വിഭവങ്ങളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 11.30 മുതൽ രാത്രി 11 വരെയാണ് മേള.