
തൃപ്പൂണിത്തുറ: വൈക്കം സത്യഗ്രഹ പോരാളി ആമചാടി തേവന്റെ അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ
ഉദ്ഘാടനം ചെയ്തു. പൂത്തോട്ട ആമചാടി തുരുത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ അദ്ധ്യക്ഷത വഹിച്ചു. ഉദയംപേരൂർ സൗത്ത് മണ്ഡലം പ്രസിഡന്റും ആമചാടി തേവന്റെ കൊച്ചുമകനുമായ കമൽഗിപ്ര സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ്, മരട് മണ്ഡലം പ്രസിഡന്റ് വിജയൻ, ആമചാടി തേവന്റെ കൊച്ചുമക്കളായ
ചിത്രലേഖ, ലാൻസിലേഖ, പി. കെ. പത്മനാഭൻ, സൽസൺ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.