
മട്ടാഞ്ചേരി: കൊച്ചി മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. അക്ബർ ബാദ്ഷ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. എ നിയാസ്, സ്ഥാനാർത്ഥി ഹൈബി ഈഡൻ, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി .കെ. അഷ്റഫ്, മണ്ഡലം ലീഗ് ഭാരവാഹികളായ പി.എ.എം ബഷീർ, കെ.എച്ച് അൻവർ, എൻ.ഇ സുബൈർ, എം.ബി ഷഹീർ, സി.എ ഫൈസൽ,എസ്. ഷംസു, കെ.ബി അബു, സലീം ഹസൻ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഫവാസ് തങ്ങൾ, കെ .എം സിദ്ദീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.