bank-of-baroda

കൊച്ചി; കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ 17 പുതിയ ശാഖകൾ ആരംഭിക്കുന്നു. ഇതിൽ പുതിയ നാല് ശാഖകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ്, എറണാകുളം മുളന്തുരുത്തി, കണ്ണൂർ ചെറുപുഴ, കൊല്ലം ഭരണിക്കാവ്, കടയ്ക്കൽ, ഇടുക്കി വണ്ണപ്പുറം എന്നിവിടങ്ങളിലെ ശാഖകളാണ് പുതുതായി പ്രവർത്തനം തുടങ്ങിയത്.
കണ്ണൂർ ചെറുപുഴ ശാഖ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ബാങ്കിന്റെ ജനറൽ മാനേജറും എറണാകുളം സോണൽ മേധാവിയുമായ ശ്രീജിത്ത് കൊട്ടാരത്തിൽ സന്നിഹിതനായിരുന്നു.

ഭരണിക്കാവ് ശാഖയുടെ ഉദ്ഘാടനം പ്രമുഖ ആരോഗ്യ വിദഗ്ദ്ധനായ ഡോക്ടർ ജി. സുമിത്രൻ നിർവഹിച്ചു. കൊല്ലം കടയ്ക്കൽ ശാഖയുടെ ഉദ്ഘാടനം മുൻ ഡെപ്യൂട്ടി കളക്ടർ എം. എ റഹീം നിർവഹിച്ചു. ഇതോടെ കേരളത്തിലെ ബി.ഒ.ബി ശാഖകളുടെ എണ്ണം 226ൽ എത്തി.
മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശാഖകൾ വർദ്ധിപ്പിക്കുന്നതെന്ന് എറണാകുളം സോണൽ മേധാവി ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു.