f

പിറവം: റിയാദിലെ താമസസ്ഥലത്ത് മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. ഓണക്കൂർ പെരിയപ്പുറം ചിറ്റേത്ത്കുന്നേൽ രാജന്റെയും അമ്മിണിയുടെയും മകൾ ധന്യ രാജനാണ് (30) മരിച്ചത്. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ നാലുവർഷമായി ജോലിചെയ്യുന്ന ധന്യ ഇന്നലെ രാത്രി 9.30 ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതയാണ്. നേരത്തെ കലൂർ പി.വി.എസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു. സഹോദരിമാർ: രമ്യ, സൗമ്യ. സംസ്കാരം പിന്നീട്.