padmaja
പത്മജ

ആലുവ: ഭർത്താവിനൊപ്പം യാത്രചെയ്യുന്നതിനിടെ എൽ.ഐ.സി ഉദ്യോഗസ്ഥ ട്രെയിനിൽനിന്ന് വീണുമരിച്ചു. തൃപ്പൂണിത്തുറ എരൂർ നടമ മാമ്പിള്ളി എൻക്ളേവ് 'ശ്രേയസിൽ' മുകുന്ദനുണ്ണിയുടെ ഭാര്യ സി. പത്മജയാണ് (55) മരിച്ചത്. എൽ.ഐ.സി എറണാകുളം ഡിവിഷണൽ ഓഫീസിൽ ഹയർഗ്രേഡ് അസിസ്റ്റന്റാണ്.

കഴിഞ്ഞ 28ന് രാത്രി 10.30ഓടെ ആലുവ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. മുകുന്ദനുണ്ണിയും പത്മജയും ബംഗളൂരുവിൽ താമസിക്കുന്ന മകളെയും കുടുംബത്തെയും സന്ദർശിക്കുന്നതിനായി കൊച്ചുവേളി - ബംഗളൂരു എക്‌സ്‌പ്രസിൽ യാത്രചെയ്യുകയായിരുന്നു. ട്രെയിൻ കളമശേരി കഴിഞ്ഞപ്പോൾ ടോയ‌്ലെറ്റിലേക്ക് പോയ പത്മജയെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മകൾ: ഡോ. ശ്രുതി. മരുമകൻ: ദേവിത്.