മട്ടാഞ്ചേരി: കൊച്ചി മണ്ഡലം മുസ്ലിം ലീഗിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ ഭിന്നിപ്പിൽ അഞ്ചു പേരെ സസ്പെൻഡ് ചെയ്തു. ഔദ്യോഗിക വിഭാഗവും ഇവരെ എതിർക്കുന്ന പക്ഷവും തമ്മിലുള്ള തർക്കത്തിൽ സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി. തർക്കം മൂലം കൊച്ചി മണ്ഡലത്തിലെ രണ്ട് ഡിവിഷനുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ റദ്ദാക്കിയിരുന്നു. പ്രാഥമിക അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ഔദ്യോഗിക വിഭാഗത്തെ എതിർക്കുന്ന പക്ഷത്തെ എച്ച്.അബ്ദുൽ ജബ്ബാർ,പി.എസ്. ആഷിക്ക്,കെ.എസ്. നാസർ,എൻ.കെ. അസ് ലം,എൻ.എൻ. ഫസലുദ്ധീൻ എന്നിവരാണ് സസ്പെൻഷനിലായത്.