nijosh
നിജോഷ്

വൈപ്പിൻ: അനധികൃതവില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 42.5 ലിറ്റർ വിദേശമദ്യം ഞാറയ്ക്കൽ പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് എളങ്കുന്നപ്പുഴ കൊടുത്താളിപ്പറമ്പിൽ ഇമ്മാനുവൽ നിജോഷ് (21), എളങ്കുന്നപ്പുഴ കളരിക്കൽവീട്ടിൽ ഗ്രീഷ്മ (26) എന്നിവരെ അറസ്റ്റുചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളപ്പ് ഭാഗത്തുള്ള ബിപീഷിന്റെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ അരലിറ്ററിന്റെ 85 മദ്യക്കുപ്പികളാണ് കണ്ടെടുത്തത്. ഈ വീട്ടിലെ താമസക്കാരാണ് നിജോഷും ഗ്രീഷ്മയും. ബിപീഷിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

greeshma
ഗ്രീഷ്മ

ബിപീഷിന്റെ കിടപ്പുമുറിയിലും പരിസരത്തുള്ള വീടിന്റെ ടെറസിലും പറമ്പിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികളെന്ന് പൊലീസ് പറഞ്ഞു. വിവിധ ബ്രാൻഡുകളിലുള്ള മദ്യമുണ്ടായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായും അവധി ദിവസങ്ങളിലും വില്പ്പനയ്ക്ക് ശേഖരിച്ച മദ്യമാണ് മുനമ്പം ഡിവൈ.എസ്.പി എൻ.എസ്. സലീഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.

ഇൻസ്‌പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ അഖിൽ വിജയകുമാർ, കെ.കെ. ദേവരാജ്, എ.എസ്.ഐ കെ.ടി. ഗിരിജാവല്ലഭൻ, സീനിയർ സി.പി.ഒമാരായ ജി.എസ്. ചിത്ര, ടി.ബി. ഷിബിൻ, ധനുഷ്, സി.പി ഒമാരായ ശരത്, വി.എസ്. സ്വരാഭ്, വി.കെ. ലെനീഷ്, ടി.എസ്. ശാലിനി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.