കൊച്ചി: മുക്കുപണ്ടം പണയുംവച്ച് ഒരുലക്ഷംരൂപ തട്ടിയകേസിൽ മൂന്ന് പേരെ ഏലൂർ പൊലീസ് അറസ്റ്റുചെയ്തു. എടമൂല ചിറക്കുഴി വീട്ടിൽ പ്രശാന്ത് (36), കോട്ടയം തലയോലപ്പറമ്പ് മൊന്തക്കുട്ടിയിൽ അനീഷ് (26), അടിമാലി കുന്നുംപുറത്ത് ജസ്റ്റിൻ (23) എന്നിവരാണ് പിടിയിലായത്. ഏലൂർ പാതാളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. പണയും തിരിച്ചെടുക്കാത്തതിനെ തുടർന്ന് സംശയംതോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.