നെടുമ്പാശേരി: അടിവസ്ത്രത്തിലും അരക്കെട്ടിലുമായി യാത്രക്കാരൻ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച മുക്കാൽകോടിരൂപയുടെ അനധികൃത സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി സവാദാണ് 1316 ഗ്രാം സ്വർണമിശ്രിതം ഒളിപ്പിച്ചുകടത്തിയത്. അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റുണ്ടാക്കി അതിനകത്ത് സ്വർണംവച്ചശേഷം തുന്നിപ്പിടിപ്പിക്കുകയായിരുന്നു.