ആലുവ: ഭാരതം മുഴുവൻ മോദി തരംഗം ആഞ്ഞടിക്കുമ്പോൾ കേരളവും ചാലക്കുടിയും ഒപ്പം സഞ്ചരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. എൻ.ഡി.എ ആലുവ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ ആലുവ നിയോജകമണ്ഡലം ചെയർമാൻ എം.എ. ബ്രഹ്മരാജ് അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം. ഗിരി, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി വിജയൻ നെടുമ്പാശേരി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, നെടുമ്പാശ്രി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, വേണു നെടുവന്നൂർ, നേതാക്കളായ ലത ഗംഗാധരൻ, എം.എൻ. ഗോപി, സി. സുമേഷ്, പ്രദീപ് പെരുംപടന്ന, കെ.ആർ. റെജി, വി.വി. ഷൺമുഖൻ, സേതുരാജ് ദേശം, കെ.ജി. ഹരിദാസ്, ആർ. പത്മകുമാർ, ഇല്ലിയാസ് അലി, ബേബി നമ്പേലി, ശ്രീലത രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.