മൂവാറ്റുപുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ മർദിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. റാക്കാട് തച്ചിരുപറമ്പിൽ അഖിലിനെയാണ് (കുഞ്ഞുകുട്ടായി -31) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 17 ന് വൈകിട്ടാണ് സംഭവം. പരിക്കേറ്റ യുവതി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.