benny

കൊച്ചി :പീഡാനുഭവത്തിന്റെ ദു:ഖവെള്ളി കടന്ന് ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നറങ്ങിയ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ എറിയാട് ബ്ലോക്കിലെ അഴീക്കോടുള്ള ഫിഷ് ലാൻഡിംഗ് ഹാർബർ സന്ദർശിച്ചാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. അഴീക്കോടിനു പുറമേ എസ്.എൻ പുരം, എടവിലങ്ങ് തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. പ്രചാരണത്തിനിടയിൽ സ്വതന്ത്ര സമര സേനാനിയും ദേശീയ പ്രസ്ഥാനത്തിനെ കേരളത്തിൽ നയിച്ചവരിൽ പ്രധാനിയുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അഴീക്കോടുള്ള ജന്മഗൃഹം സന്ദർശിച്ചു. മണ്ഡലത്തിൽ ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥനയ്ക്കാണ് സ്ഥാനാർത്ഥി കൂടുതലും സമയം ചെലവഴിച്ചത്. ഈസ്റ്റർ പ്രമാണിച്ച് ഇന്ന് പര്യടനത്തിന് അവധി നൽകിയിരിക്കുകയാണ്. നാളെ കൊടുങ്ങല്ലൂർ ബ്ലോക്കിലെ വെള്ളാങ്ങല്ലൂർ, പുത്തൻചിറ, മേത്തല തുടങ്ങിയ ഇടങ്ങളിലാണ് സന്ദർശനം.