volks-vagan

കൊച്ചി: ഫോക്‌സ്‌വാഗൺ ഇന്ത്യ പുതിയ ടൈഗൺ ജി.ടി പ്ലസ് സ്‌പോർട്ട്, ജി.ടി ലൈൻ വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്. യു. വി) പുതുക്കിയ ലൈൻ ഘടനയുടെയൊപ്പം വൈദ്യുതീകരണത്തിലേക്കുള്ള ബ്രാൻഡിന്റെ പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ഐഡി.4 മോഡലും ഫോക്‌സ്‌വാഗൺ ഇന്ത്യ ബ്രാൻഡ് കോൺഫറൻസിൽ പ്രദർശിപ്പിച്ചു. ആഗോളതലത്തിൽ പ്രശംസ നേടിയ മോഡലാണിത്.

പുതിയ വേരിയന്റുകളായ ടൈഗൺ ജി.ടി പ്ലസ് സ്‌പോർട്ട്, ടൈഗൺ ജി.ടി ലൈൻ എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചു. ജനപ്രിയ വിർടസ് സെഡാനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആശയവും ബ്രാൻഡ് പ്രദർശിപ്പിച്ചു. മികച്ച ഡ്രൈവിംഗ് പ്രകടനത്തിന് ബ്ലാക്ക് തീമിലുള്ള എക്സ്റ്റീരിയറുമായാണ് പുതിയ ടൈഗൺ വേരിയന്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനോട് കൂടിയ

1.0 ലിറ്റർ ടി.എസ്.എൽ പെട്രോൾ എൻഞ്ചിനാണ് ഇരുമോഡലുകൾക്കുമുള്ളത്. ജി.ടി എഡ്ജ്, ക്രോം, സ്‌പോർട്ട് എന്നീ മൂന്ന് ട്രിം പ്ലാനുകളുടെ കീഴിൽ ഉപഭോക്താക്കൾക്ക് ഫോക്‌സ്‌വാഗൺ ടൈഗൺ വാങ്ങാം.

ടൈഗൺ ജി.ടി ലൈനിൽ പിൻഭാഗത്ത് ബാഡ്ജ് ഫെൻഡറും മാറ്റ് ബ്ലാക്ക് ഫിനിഷ് ബിപില്ലറും സ്റ്റിയറിംഗ് വീലിലും ഫ്രണ്ട് സെന്റർ ആംറെസ്റ്റിലും ക്രിസ്റ്റൽ ഗ്രേ നിറത്തിലുള്ള സ്റ്റിച്ചിംഗുമുണ്ട്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ജി.ടി പ്ലസ് സ്‌പോർട്ട്, ജി.ടി ലൈൻ വേരിയന്റുകളുടെ അവതരണത്തോടെ പുതിയ ടൈഗൺ ലൈൻ ഘടന പ്രദർശിപ്പിക്കുന്നതിൽ സന്തുഷ്ടരാണെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.