പറവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് പറവൂർ മണ്ഡലം കമ്മിറ്റി വെടിമറയിൽ നടത്തിയ പ്രതിഷേധ സായാഹ്നം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡിവിൻ കെ. ദിനകരൻ അദ്ധ്യക്ഷനായി. എൻ. അരുൺ, ടി.ആർ. ബോസ്, പി.എൻ. സന്തോഷ്, എം.ആർ. ശോഭനൻ, പി.എസ്. ഷൈല, എം.എൻ. ശിവദാസൻ, യേശുദാസ് പറപ്പിള്ളി, കെ.എസ്. ഷാഹുൽ ഹമീദ്, കെ.എ. വിദ്യാനന്ദൻ എന്നിവർ പങ്കെടുത്തു.