ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി സേവിക സമാജത്തിന്റെയും ഇ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് ഇന്ന് മുതൽ ഏപ്രിൽ 25 വരെ ശ്രീനാരായണഗിരി ഉഷസ് ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ന് രാവിലെ പത്തിന് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സേവിക സമാജം പ്രസിഡന്റ് ഷേർളി ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.വി. ഷാജി, പഞ്ചായത്തംഗം കെ.കെ. നാസി, ലൈബ്രറി സെക്രട്ടറി തനൂജ ഓമനക്കുട്ടൻ, ജയശ്രീ പ്രഭാകരൻ എന്നിവർ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നടക്കും. പത്തിനും 18നും ഇടയിലുള്ള പെൺകുട്ടികൾക്കാണ് പ്രവേശനം. ഫോൺ: 8606378701.