
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ 'വിശ്വാസദീപ്തികൾ' എന്ന ചരിത്ര പുസ്തകം മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. മർത്ത മറിയം വനിതാ സമാജം ക്രോഡീകരിച്ച 25 ശുദ്ധിമതികളുടെ ചരിത്രമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഉയിർപ്പ് പെരുന്നാളിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വികാരി ഫാ. ഷൈജു പഴമ്പിള്ളിൽ ആദ്യപ്രതി ഏറ്റുവാങ്ങി. വികാരിമാരായ ഫാ. സാംസൺ മേലോത്ത്, ഫാ. ഗ്രിഗർ കൊള്ളന്നൂർ എന്നിവർ പങ്കെടുത്തു.