മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ .ഡി .എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നാളെ വൈകിട്ട് 7ന് പുളിഞ്ചോട് കവലയിൽ നിന്നുംആരംഭിച്ച് പായിപ്ര കവലയിൽ സമാപിക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മത-രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും നൈറ്റ് മാർച്ചിൽ പങ്കെടുക്കണമെന്ന് എൽ. ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എൽദോ എബ്രഹാമും കൺവീനർ ഷാജി മുഹമ്മദും പറ‍‍ഞ്ഞു.