udf

കൊച്ചി: സമാജ്‌വാദി കേരളഘടകം യു.ഡി.എഫിന് പിന്തുണയ്ക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സജി പോത്തൻ തോമസ് വാ‌ർത്താക്കുറിപ്പിലൂടെ അറിയിച്ചു. ലക്ക്‌നൗവിൽ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്ത്യ മുന്നണയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ കോൺഗ്രസിനെയും മുന്നണിയെയും വിജയത്തിലെത്തിക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കുണ്ട്. സമാജ്‌വാദി പാർട്ടി യു.പിയിൽ 17 സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകിയതായും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സമാജ്‌വാദി പാർട്ടി നിയുക്ത ദേശീയ സെക്രട്ടറി ആർ.എസ്. പ്രഭാത്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. കേശൻ നായർ ,ബെൻ ഇണ്ടികാട്ടിൽ, എൻ.വൈ ഗ്രേഷ് തുടങ്ങിയവർ ലക്ക്‌നൗവിലെ യോഗത്തിൽ പങ്കെടുത്തു.