photo
അഷ്‌റഫ് കൂട്ടായ്മ വൈപ്പിൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യമ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് നൽകിയ ഓക്‌സിജൻ സിലിണ്ടറുകൾ സംസ്ഥാന വൈസ് പ്രസിഡന്റ് പുഴക്കര അഷ്‌റഫ് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ വാസുദേവന് കൈമാറുന്നു

വൈപ്പിൻ : അഷ്‌റഫ് കൂട്ടായ്മ വൈപ്പിൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യമ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ നൽകി. മൂവാറ്റുപുഴയിൽ നിന്നാണ് സിലിണ്ടറുകൾ സംഘടിപ്പിച്ച് നൽകിയത്.
സംസ്ഥാന വൈസ് പ്രസിഡന്റ് പുഴക്കര അഷ്‌റഫ് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ വാസുദേവന് സിലിണ്ടറുകൾ കൈമാറി.മണ്ഡലം പ്രസിഡന്റ് കെ.ഇ. അഷ്‌റഫ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ചീനവല അഷ്‌റഫ്, മണ്ഡലം സെക്രട്ടറി പുളിക്കൽ അഷ്‌റഫ്, ജില്ലാകൗൺസിലർ വെൽഫെയർ അഷ്‌റഫ്, സി.ടി. അഷ്‌റഫ്, ചെറായി അഷ്‌റഫ്, കറുകശേരി അഷ്‌റഫ്, നഴ്‌സുമാരായ എ.ആർ. സ്മിത, എം.എൽ. ലാലി, എ.കെ. തുലോണി, ഐ.കെ. കനക, ബീന എന്നിവർ പങ്കെടുത്തു.