tlc-mvpa
മൂവാറ്രുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിലെ ലൈബ്രേറിയന്മാർക്ക് നൽകുന്ന മൂന്നാം ഗഡു അലവൻസ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ രാധാരാമന് നൽകി നിർവഹിക്കുന്നു.

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിലെ ലൈബ്രേറിയന്മാർക്ക് നൽകുന്ന മൂന്നാം ഗഡു അലവൻസ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ മെമ്പർ ജോസ് കരിമ്പന മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി, പി.അർജുനൻ, പി.കെ.വിജയൻ, സിന്ധു ഉല്ലാസ്, ഡോ.രാജി കെ. പോൾ ബി.എൻ. ബിജു, സി.ടി. ഉലഹന്നാൻ , ജയ്സൺ കക്കാട് എന്നിവർ പങ്കെടുത്തു. താലൂക്കിലെ 64 ലൈബ്രേറിയൻമാർക്ക് മൂന്നുമാസത്തെ അലവൻസ് തുകയാണ് നൽകിയത്. എ,​ ബി,​ സി ഗ്രേഡ് ലൈബ്രറികൾക്ക് 12,360 രൂപയും, ഡി,​ ഇ,​എഫ് ഗ്രേഡുകൾക്ക് 11,460രൂപയുമാണ് നൽകുന്നത്.