അങ്കമാലി: ഐക്യ ജനാധിപത്യ മുന്നണി മഞ്ഞപ്ര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഫാസ് ഓഡിറ്റോറിയത്തിൽ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ് ഉദ്ഘാടനംചെയ്തു. മണ്ഡലം കൺവീനർ സന്തോഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം റോജി എം. ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ പി.ജെ. ജോയി, നേതാക്കളായ സെബി കിടങ്ങേൻ, അഡ്വ കെ.ബി. സാബു, സെബാസ്റ്റ്യൻ പൈനാടത്ത്, രാജൻ പല്ലൂർ, പി.വൈ.സണ്ണി എന്നിവർ പങ്കെടുത്തു.