
അങ്കമാലി: ഒന്നര പതിറ്റാണ്ടിലേറെക്കാലം അങ്കമാലി നമ്പർ സർവീസ് സഹകര ബാങ്കിന്റെ പ്രസിഡന്റായും നഗരസഭാ കൗൺസിലറായും പ്രവർത്തിച്ച സി.പി.എം നേതാവു കൂടിയായ എം.എസ്. ഗിരീഷ് കുമാർ അനുസ്മര സമ്മേളനം നടന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ നായത്തോട് സ്‌കൂൾ ജംഗ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കെ. കുട്ടപ്പൻ അദ്ധ്യക്ഷനായി. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി അനുസ്മരണ പ്രഭാഷണം നടത്തി. സച്ചിൻ ഐ. കുര്യാക്കോസ്, ടി. വൈ. ഏല്യാസ്, ജിജോ ഗർവാസീസ്, വിനീതദിലീപ്, എ.എൻ. വിശ്വനാഥൻ, കെ.ബി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.