g-memoriyal
നായത്തോട് സ്കൂളിൽ പഠന മികവുകളുടെ പ്രദർശനം നഗരസഭ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി വൈ ഏല്യാസ് നിർവ്വഹിക്കുന്നു

അങ്കമാലി : നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളുടെ ഇക്കൊല്ലത്തെ പഠന മികവുകളുടെ പ്രദർശനം നടന്നു. പഠനോത്സവം, ഗണിത അസംബ്ലി, മലയാളം കവിതകളുടെ ദൃശ്യാവിഷ്കാരo, മലയാളം - ഇംഗ്ലീഷ് നാടകാവതരണം, ഹിന്ദി റേഡിയോ പരിപാടികൾ, പാവനാടകം, വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ദൃശ്യാവിഷ്കാരം,​ കുട്ടികൾ നിർമ്മിച്ച പഠനോൽപന്നങ്ങളുടെയും ശാസ്ത്ര പരീക്ഷണ പ്രദർശനങ്ങളുടെയും പ്രദർശനം എന്നിവയുമുണ്ടായി. യുപി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിനും പ്രകാശനം ചെയ്തു. പഠനോത്‌സവം നഗരസഭ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് ഷൈനി ഗിരീഷ് അധ്യക്ഷയായി. എസ്. എം. സി ചെയർമാൻ എ.ആർ. വിനു രാജ്, മാതൃ സമിതി പ്രസിഡന്റ് രേഖ ശ്രീജേഷ് , എസ്.രവികുമാർ, എസ്. സുനിൽകുമാർ . എം.ആർ. അനിത എന്നിവർ പങ്കെടുത്തു.