മൂവാറ്രുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 5ന് വാഴക്കുളത്ത് ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി.നടരാജൻ അദ്ധ്യക്ഷനാകും. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈജു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സ്ഥാനാർത്ഥി സംഗീത വിശ്വനാഥന് സ്വീകരണവും നൽകും. അഡ്വ.പ്രതിഷ്,​ കെ.എസ്. അജി, അരുൺ മോഹൻ, രേഖാ പ്രഭാത്, സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളി, അജീബ്, അജുസേനൻ, കെ.എം. സിനിൻ, ടി. ചന്ദ്രൻ, ജയദേവൻ മാടവന എന്നിവർ പങ്കെടുക്കും. തുടർന്ന് വാഴക്കുളത്ത് റോഡ് ഷോയും ഉണ്ടാകും.