വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ വനിതാ സംഘം, എറണാകുളം ഗിരിധർ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നായരമ്പലം കൊച്ചമ്പലം ഹാളിൽ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂണിയൻ വനിതാസംഘം സെക്രട്ടറി ഷീജ ഷെമൂർ, ശാഖ സെക്രട്ടറി സുധിഷ് എന്നിവർ പ്രസംഗിച്ചു.