udf
യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പുള്ളിക്കാനത്ത് വോട്ട് അഭ്യർത്ഥിക്കുന്നു

മൂവാറ്റുപുഴ : വാഗമൺ, പുള്ളിക്കാനം, വളവോട് ഭാഗങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഈസ്റ്റർ ദിന പ്രചാരണത്തിൽ സജീവമായത്. രാവിലെ ആരക്കുഴ സെന്റ് മേരിസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിലെ ഉയിർപ്പ് തിരുന്നാൾ ശുശ്രുഷയിൽ പങ്കെടുത്ത് ഡീൻ കുര്യാക്കോസ് ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകിയ ഈസ്റ്റർ തിരുകർമ്മങ്ങൾക്ക് ശേഷം വിശ്വാസികളോടൊപ്പം സമയം ചെലവഴിച്ചു. തുടർന്ന് വാഗമണിൽ എത്തി.വാഗമണ്മിലെ കടകൾ കയറിയിറങ്ങി വ്യാപാരികളോടും പൊതു ജനങ്ങളോടും വോട്ട് അഭ്യർത്ഥിച്ചു. ഒട്ടോറിക്ഷ തൊഴിലാളികളേയും കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. തുടർന്ന് പുളിക്കാനത്തെത്തിയ ഡീൻ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തി വോട്ടർമാരെ നേരിൽ കണ്ടു . ഉച്ചക്ക് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരുമായി തിരഞ്ഞെടുപ്പ് ചർച്ച . വളവോട് ജംഗ്ഷനിലും കടകൾ കയറി വോട്ട് അഭ്യർത്ഥിച്ചു. വൈകുന്നേരം സുഹൃത്തുക്കളെയും പരിചയക്കാരെയും ഫോണിൽ വിളിച്ചു പിന്തുണ ഉറപ്പിച്ചു. ഇന്ന് കോതമംഗലം നിയോജക മണ്ഡലത്തിലെ നേര്യമംഗലത്തും സമീപ പ്രദേശങ്ങളിലും പ്രചാരണം നടത്തും.