കൊച്ചി: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ കെ.എസ്. രാധാകൃഷ്ണ സർവീസിൽ നിന്ന് വിരമിച്ചു. 37 വർഷത്തെ സേവനത്തിന് ശേഷം സി.പി.പി.സിയിൽ സ്‌പെഷ്യൽ അസോസിയേറ്റ് തസ്തികയിൽ നിന്നാണ് വിരമിച്ചത്.