
കൊച്ചി: ചാവറ കൾച്ചറൽ സെന്റർ ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച സൗഹൃദസംഗമവും ഉയിർപ്പ് പ്രാതലും പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്തു.
എം.എൽ.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു എന്നിവർ ചേർന്ന് ഈസ്റ്റർ എഗ്ഗ് പൊട്ടിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എ. ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ ഒന്നാം റാങ്ക് നേടിയ വിശാൽ കൃഷ്ണയെ പ്രൊഫ. എം.കെ. സാനു ആദരിച്ചു. ഫാ. ജോസി താമരശേരി അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ, ഹൈബി ഈഡൻ എം.പി, ഫാ. ബിജു വടക്കേൽ, ഡി.ബി. ബിനു, ഫാ. അനിൽ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.