inaguration

കൊച്ചി: പനങ്ങാട് ജനകീയ സമിതിയും ശ്രുതിയും ചേർന്ന് 14ന് നടത്തുന്ന അഖിലകേരള വടംവലി മത്സരത്തിന്റെ ധനശേഖരണാർത്ഥം നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ കൂപ്പൺ വിതരണം ആരംഭിച്ചു. പനങ്ങാട് എൻ.എം സ്റ്റോഴ്‌സിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. ശ്രുതി രക്ഷാധികാരി സജിത്ത്, ഒ.എ അമൽ രാജിന് ആദ്യ കൂപ്പൺ കൈമാറി. പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് വർക്കി, പഞ്ചായത്ത് അംഗം മിനി അജയഘോഷ്, ശ്രുതി സെക്രട്ടറി സി.എം ബിജു, വി.പി. പങ്കജാക്ഷൻ, തുളസി ധരൻ എന്നിവർ പങ്കെടുത്തു.