മൂവാറ്റുപുഴ: ബൈക്ക് മതിലിൽ ഇടിച്ച് പള്ളിച്ചിറങ്ങര വെളിയത്ത് വേണുവിന്റെ മകൻ അനന്ദു വേണു (29) മരിച്ചു. ശനിയാഴ്ച രാത്രി 11 30 ന് തൃക്കളത്തൂർ പള്ളിത്താഴത്തിന് സമീപം കനാൽ ബണ്ട് റോഡിൽ അനന്ദു സഞ്ചരിച്ച ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.മാതാവ്: ആശ, സഹോദരി: അമലു