
കൊച്ചി: ശിവഗിരി മഠത്തിലെ സ്വാമി അവ്യയാനന്ദ വാഖ്യാനം നിർവഹിച്ച ദൈവദശകം നാലാം പതിപ്പിന്റെ പ്രകാശനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവഹിച്ചു. എം.കെ. ഹരികുമാർ പുസ്തകം ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് ശ്രീനാരായണ സേവാസംഘവും ഗുരുധർമ്മ പ്രചരണ സഭ ഒക്കൽ യൂണിറ്റും കാലടി എസ്.എൻ.ഡി.പി. ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ബി. ബാബു, ഫാ. അനിൽ ഫിലിപ്പ്, അഡ്വ. പി.എം. മധു, പി.പി. രാജൻ എം.വി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.