sreedaran

കൊച്ചി: ആത്മീയതയിൽ ഊന്നിയുള്ള നവോത്ഥാനത്തിന് വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും സമൂഹത്തിനത് അനിവാര്യമാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ധർമ്മം രക്ഷിക്കാൻ എറണാകുളം കരയോഗം മുന്നിട്ട് നിന്നതായി ആശംസ അർപ്പിച്ച് സംസാരിച്ച പ്രൊഫ. എം.കെ. സാനു പറഞ്ഞു . സാംസ്‌കാരിക രംഗത്ത് പ്രൗഢമായ പാരമ്പര്യവും എറണാകുളം കരയോഗത്തിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി 11 വ്യത്യസ്ത സമുദായത്തിലെ തലമുതിർന്ന അംഗങ്ങളെ ഗവർണർ ആദരിച്ചു. ശതാബ്ദി ആഘോഷ ലോഗോയും ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു.
എറണാകുളം കരയോഗം പ്രസിഡന്റ് അഡ്വ. എ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, ട്രഷറർ കെ.ടി. മോഹനൻ എന്നിവർ സംസാരിച്ചു.