
കൊച്ചി: പൊതുജനങ്ങൾക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതിവേഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ജില്ലയിൽ ഇതുവരെ ലഭിച്ചത് 4980 പരാതികൾ. ലഭിച്ച പരാതികളിൽ 4924 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചു.
ബാക്കി 44 പരാതികൾ കഴമ്പില്ലാത്തതിനാൽ ഉപേക്ഷിച്ചു. 12 എണ്ണത്തിൽ നടപടി പുരോഗമിക്കുന്നു. പരാതികൾ ജില്ലാ പ്ലാനിംഗ് ഓഫീസിൽ പ്രവർത്തിക്കുന്ന സി വിജിൽ ജില്ലാ കൺട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകൾക്ക് കൈമാറും. സ്ക്വാഡ് പരിശോധന നടത്തിയാണ് നടപടി സ്വീകരിക്കുന്നത്.