
കൊച്ചി: ഇന്ത്യൻ വിപണിയിൽ ഈ വർഷമെത്തുന്ന കൂപ്പേ രീതിയിലുള്ള സിട്രോയിൻ ബസാൾട്ടിന്റെ ആദ്യ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ശക്തവും സുന്ദരവുമായ പുതിയ മോഡൽ ഉപയോക്താക്കളുടെ അനുഭവങ്ങൾക്ക് പുതിയ കാഴ്ചപ്പാട് നൽകും. കൂപ്പെയുടെ ചലനാത്മകതയും എലിവേറ്റഡ് എസ്.യു. വിയുടെ ഗുണങ്ങളും കരുത്തും ചേരുന്ന വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സ്ഥല ലഭ്യത അനുഭവപ്പെടും.
സിട്രോയിന്റെ മൂന്നാമത് ബ്രാൻഡ് പുറത്തിറക്കുന്നതിൽ സന്തുഷ്ടരാണെന്നും തദ്ദേശീയമായി വികസിപ്പിച്ച് ഉത്പാദിപ്പിക്കുന്നതിൽ ആത്മവിശ്വാസമുണ്ടെന്നും സിട്രോയിൻ സി. ഇ. ഒ തിയറി കോസ്‌കസ് പറഞ്ഞു.
ഉയർന്ന ബോണറ്റ്, നിവർന്ന മുൻഭാഗം, വീതിയേറിയ വശങ്ങൾ, പ്രത്യേകതകളുള്ള വീൽ ആർച്ചുകൾ തുടങ്ങിയവ വാഹനത്തിന്റെ മറ്റു പ്രത്യേകതകളാണ്. വ്യത്യസ്ത ഓട്ടോമോട്ടീവ് കോഡുകളിൽ നിന്നും ഗുണങ്ങൾ സ്വീകരിച്ച് അവതരിപ്പിക്കുന്ന ആദ്യ മോഡൽ കൂടിയാണ് സിട്രോയിൻ ബസാൾട്ട്. അഗ്‌നിപർവത പാറയായ ബസാൾട്ടിന്റെ പേര് അന്വർത്ഥമാക്കുന്നതായിരിക്കും പുതിയ മോഡൽ.