
മുംബൈ: സ്‌കോഡ ഇന്ത്യ അടുത്ത വർഷം ആദ്യ പകുതിയിൽ വിപണിയിലിറക്കുന്ന കോംപാക്ട് എസ്.യു. വിക്ക് പേര് നിർദേശിക്കാൻ പൊതുജനങ്ങൾക്കവസരം. 'നേം യുവർ സ്‌കോഡ' പ്രചരണത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 1,30,000 പേരുകൾ ലഭിച്ചിരുന്നു. രണ്ടാം ഘട്ട ക്യാംപയിൻ ഏപ്രിൽ 12ന് അവസാനിക്കും.
ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്ന ആൾക്ക് പുതിയ കാർ സമ്മാനമായി ലഭിക്കും. മറ്റ് പത്ത് പേർക്ക് ചെക്ക് റിപ്പബ്ലിക്കിലെ മ്ലാഡ ബോലസ്ലാവിൽ സ്ഥിതി ചെയ്യുന്ന സ്‌കോഡ ഫാക്ടറിയും രാജ്യ തലസ്ഥാനമായ പ്രാഗും സന്ദർശിക്കാനവസരം ലഭിക്കും.