പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ യുവ വോട്ടർമാർക്കായി ജില്ലാ തിരഞ്ഞെടുപ്പ് വകുപ്പും സ്വീപും (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) സംയുക്തമായി നടത്തുന്ന പ്രസംഗമത്സരം ഇന്ന് രാവിലെ 10 മുതൽ 12 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡോ.എസ്.ചിത്ര, സ്വീപ് നോഡൽ അസിസ്റ്റന്റ് ഓഫീസറും ജില്ലാ അസിസ്റ്റന്റ് കളക്ടറുമായ ഒ.വി.ആൽഫ്രഡ്, ഡി.സി.വൈ.ഐ.പി ട്രെയിനി ജെ.ഹരികൃഷ്ണൻ, കെ.വൈ.എൽ.എ ഫെലോ പി.അഞ്ജിത, ഐ.ഇ.സി ഇന്റേൺ പി.വി.വിജിത തുടങ്ങിയവർ പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.