 311 അപേക്ഷകർക്ക് 2,14,66,550 രൂപ വിതരണം ചെയ്യും

ഇടുക്കി: സഹകരണ വികസന ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരമുള്ള ധനസഹായവിതരണം തൊടുപുഴയിൽ അഞ്ചിന് രാവിലെ 10.30ന് സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ജില്ലയിലെ വിവിധ സഹകരണ ബാങ്ക്, സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തിട്ടുള്ളവർ, ആശ്രിതർ എന്നിവർ നൽകിയിട്ടുളള അപേക്ഷകളിൽ അർഹരായ 311 അപേക്ഷകർക്ക് 2,14,66,550 രൂപ ചടങ്ങിൽ വിതരണം ചെയ്യും. തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ്​ എന്നിവർ പങ്കെടുക്കും.