തൊടുപുഴ: ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.ആർ. സതീഷ് നയിക്കുന്ന ഹിന്ദു അവകാശ മുന്നേറ്റ യാത്ര ഇടവെട്ടിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ശിവൻ ഉദ്ഘാടനം ചെയ്തു. ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം, ഉടുമ്പന്നൂർ, കരിമണ്ണൂർ, വണ്ണപ്പുറം, പഞ്ചായത്തുകൾ പ്രചരണം നടത്തി കോടിക്കുളത്തു സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എം.കെ. നാരായണ മേനോൻ, താലൂക്ക് നേതാക്കൾ പി.ജി. റജിമോൻ, എ.പി. ഗിരീഷ് എന്നിവർ സംസാരിച്ചു.