തൊടുപുഴ: ജനാധിപത്യ കേരളാ കോൺഗ്രസ് ഇടുക്കി പാർലമെന്റ് മണ്ഡലം കമ്മിറ്റി കൺവീനറായി ജോർജ് അഗസ്റ്റിനെ തിരഞ്ഞെടുത്തു. ജോയിന്റ് കൺവീനറായി സിബി മൂലേപറമ്പിൽ (ഉടുമ്പഞ്ചോല), പൗലോസ് മുടക്കംതല (മൂവാറ്റുപുഴ) എന്നിവരെയും തൊടുപുഴയിൽ ചേർന്ന നേതൃയോഗം തെരഞ്ഞെടുത്തു. പ്രവർത്തന പരിപാടികൾക്ക് 101 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. ആദ്യഘട്ടമെന്ന നിലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിന്റെ പ്രചരണ ബോർഡുകൾ എല്ലാ മണ്ഡലത്തിലും സ്ഥാപിക്കാൻ തീരുമാനിച്ചു.