ഇടുക്കി: മെഡിക്കൽ കേളേജിലെ വിവിധ പ്രവൃത്തികൾക്ക് ടെൻഡറുകൾ ക്ഷണിച്ചു. ഡയാലിസിസ് കൺസ്യൂമിബിൾസ്, ആശുപത്രിയിൽ ലഭ്യമല്ലാത്ത ടെസ്റ്റുകൾ, മെഡിക്കൽ ഓക്‌സിജൻ എന്നിവ രോഗികൾക്ക് ലഭ്യമാക്കുക തുടങ്ങിയ പ്രവൃത്തികൾക്കാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ആശുപത്രി നോട്ടീസ് ബോർഡിൽ ലഭ്യമാണ്. ടെൻഡർ ഫോമുകൾ 14ന് രാവിലെ 11 വരെ ഓഫീസിൽ നിന്ന് ലഭിക്കും. അന്നേ ദിവസം മൂന്നിന് ടെൻഡറുകൾ തുറക്കും. പ്രവർത്തി ദിവസങ്ങളിൽ 04862 299574 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.