തൊടുപുഴ: ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകം സംസ്ഥാന സർക്കാർ പാസാക്കിയ 1964ലെ ഭൂപതിവ് നിയമഭേദഗതിയും അടിസ്ഥാന സൗകര്യ വികസനവുമായിരിക്കുമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. കേരള കോൺഗ്രസ്(എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബൂത്ത് കൺവീനർമാരുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കേരള കോൺഗ്രസ് (എം) പ്രവർത്തകർ ഒറ്റക്കെട്ടായി എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി രംഗത്തുണ്ടാകുമെന്നും ജോയ്‌സ് ജോർജിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. പി.കെ. മധു നമ്പൂതിരി, പ്രൊഫ. ജെസി ആന്റണി, അംബിക ഗോപാലകൃഷ്ണൻ, മനോജ് മാമല, ജോർജ് പാലക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.