മൂന്നാർ: മൂന്നാർ വീണ്ടും പടയപ്പ ആക്രമണത്തിന്റെ ഭീതിയിൽ. മൂന്നാറിൽ നിന്ന് ഉടുമൽപ്പേട്ടക്ക് പോയ തമിഴ്‌നാട് ബസിന് നേരെയാണ് പടയപ്പയുടെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി പോയ വാഹനം ബലം പ്രയോഗിച്ച് കാട്ടാന തള്ളിമാറ്റാൻ ശ്രമിക്കവെ ഡ്രൈവർ ഉച്ചത്തിൽ ഹോൺ മുഴക്കി രക്ഷപ്പെടുകയായിരുന്നു. മൂന്നാർ ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ ഒമ്പതാം മൈലിന് സമീപത്താണ് കാട്ടാന രാത്രി എത്തിയത്. വാഹനത്തിന് മുമ്പിൽ അരമണിക്കൂറോളം നേരം നിലയുറപ്പിച്ച കാട്ടാന പതിയെ വഴിമാറിയതോടെയാണ് വാഹനം കടന്നുപോയത്. കഴിഞ്ഞ ഒരാഴ്ചകാലമായി അന്തർ സംസ്ഥാന പാതയിൽ നിലയുറപ്പിച്ച പടയപ്പയെന്ന കാട്ടാന വാഹനങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ പൂർണ്ണമായി തർത്തിരുന്നു.