ഏലപ്പാറ: ഏലപ്പാറ ഐ.ടി.ഐക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 6.81 കോടി രൂപയുടെ ഭരണാനുമതിലഭിച്ചു. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പായോരത്ത് ഏലപ്പാറ ഒന്നാം മൈൽ റവന്യൂ ഭൂമിയിൽ രണ്ട് ഏക്കർ സ്ഥലം അനുവദിച്ചിരുന്നു. ഇവിടെയാണ് കെട്ടിടം നിർമ്മിക്കുന്നത്. പരിമിതമായ സൗകര്യങ്ങളിൽ ഏലപ്പാറ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് നിലവിൽ ഐ.ടി.ഐ പ്രവർത്തിക്കുന്നത്. തോട്ടം തൊഴിലാളികളുടെ മക്കൾക്ക് തൊഴിൽ പഠനവും വ്യാസായിക പരിശീലനവും നൽകുന്നതിന് 2020 ലാണ് ഏലപ്പാറയിൽ പുതിയ ഐ.ടി.ഐ പ്രഖ്യാപിച്ചത്. നിലവിൽ രണ്ട് ട്രേഡുകളിലായി 92 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.