പീരുമേട്: കൺമുമ്പിൽ കടുവ,​ തോട്ടം തൊഴിലാളിയായ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ ജോലിക്കു പോയ പെരുവന്താനം ടിആർ ആന്റ് ടീ എസ്റ്റേറ്റിൽ ചെന്നാപ്പാറ ഡിവിഷനിലാണ് റബ്ബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന സ്ത്രീ കടുവയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചെന്നാപ്പാറ ഡിവിഷനില സുബൈദയാണ് കടുവയെ കണ്ട് ഓടി വീണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടി.ആർ ആന്റ് ടീ എസ്റ്റേറ്റിൽ നിരന്തരമായി വന്യമൃഗ ശല്യം ജനങ്ങളെ ഭീതിയിലാക്കിയിരിക്കയാണ്. ടാപ്പിങ്ങിന് എത്തുന്ന തോഴിലാളികൾക്ക് ജോലി ചെയ്യാനും വീടിന് പുറത്തിറങ്ങാനും കഴിയാത്ത സാഹചര്യമാണുള്ളത്. വനപാലകർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.