പീരുമേട്: തിരഞ്ഞടുപ്പ് പ്രഖാപിച്ചില്ലെങ്കിലും ആദ്യ പൊതു യോഗത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജോയ്‌സ് ജോർജിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഇടുക്കിയുടെ വികസനത്തിന് അഡ്വ. ജോയ്സ് ജോർജിനെ വിജയിപ്പിക്കണമെന്നാണ് ജനങ്ങൾ തിങ്ങിനിറഞ്ഞ പൊതുസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. പീരുമേട് നിയോജക മണ്ഡലത്തിലെ ആദ്യ പൊതുസമ്മേളനമാണ് പീരുമേട് ടൗണിൽ നടന്നത്. ചിത്രകാരൻ അജി തോമസിന്റെ കുടുബത്തിന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറകല്ല് ഇടലിന് ശേഷം ചേർന്ന പൊതു സമ്മേളനത്തിലായിരുന്നു ടി.പി. രാമകൃഷ്ണൻ എം.എൽ.എ അഡ്‌ക്കേറ്റ് ജോയിസ് ജോർജിന് വോട്ട് അഭ്യർത്ഥിച്ച് പ്രസംഗിച്ചത്. യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എയും സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും സംസ്ഥാന നേതാക്കളും പങ്കെടുത്തിരുന്നു.